എൻ.ആർ കോൺഗ്രസിന്റെ ബലത്തിൽ പുതുച്ചേരിയില്‍ താമര വിരിഞ്ഞു

എൻ.ആർ കോൺഗ്രസിന്റെ ബലത്തിൽ പുതുച്ചേരിയില്‍ താമര വിരിഞ്ഞു

പുതുച്ചേരി: ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരിച്ചിരുന്ന ഏക പ്രദേശമായ പുതുച്ചേരി അവർക്ക് നഷ്ടമായി. എൻ.ആർ കോൺഗ്രസിന്റെ ബലത്തിൽ എൻ.ഡി.എയുടെ അക്കൗണ്ടിലേക്ക് പുതുച്ചേരിയും ചേർക്കപ്പെട്ടു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ എൻ.ഡി.എയ്ക്ക് 30ൽ കേവല ഭൂരിപക്ഷമായ 16 സീറ്റ് ലഭിച്ചിട്ടുണ്ട്. മുമ്പ് മത്സരിച്ചപ്പോഴൊക്കെ കെട്ടി വച്ച പണം നഷ്ടപ്പെട്ടിരുന്ന ബി.ജെ.പി ഇത്തവണ മൂന്ന് സീറ്റിൽ വിജയിച്ചു. ഒരു സീറ്റിൽ വ്യക്തമായ ലീ‌ഡ് നിലനിറുത്തുകയും ചെയ്യുന്നു.

കോൺഗ്രസ് മന്ത്രിയായിരിക്കെ രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന എ.നമശിവായം മണ്ണാടിപേട്ട് മണ്ഡലത്തിൽ നിന്നും വിജയിച്ചു. എൻ.ആർ.കോൺഗ്രസ് സഥാപകൻ എൻ.രംഗസ്വാമിയുടെ ജനപ്രീതിയാണ് എൻ.ഡി.എയ്ക്ക് ഗുണം ചെയ്തത്. കോൺഗ്രസിൽ നിന്നും എം.എൽ.എമാരുൾപ്പെടെ നേരത്തെ ബി.ജെ.പിയിലെത്തിയിരുന്നു. 2001 മുതൽ 2008 വരെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന എൻ.ആർ. രംഗസ്വാമി 2011 ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.