ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിനെടുത്ത സ്വദേശികള്‍ക്കും താമസക്കാ‍ർക്കും യാത്രാ നിർദ്ദേശം പുതുക്കി അബുദാബി

ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിനെടുത്ത സ്വദേശികള്‍ക്കും താമസക്കാ‍ർക്കും യാത്രാ നിർദ്ദേശം പുതുക്കി അബുദാബി

അബുദാബി : വാക്സിനെടുത്ത താമസക്കാ‍ർക്കും സ്വദേശികള്‍ക്കും അവർ വരുന്നത് ഗ്രീന്‍ പട്ടികയില്‍ ഉൾപ്പെടുന്ന രാജ്യങ്ങളില്‍ നിന്നാണെങ്കിലും എമിറേറ്റിലെത്തിയാല്‍ പിസിആർ ടെസ്റ്റെടുക്കണമെന്ന് അബുദാബി എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി. നിർദ്ദേശം ഇന്ന് മുതല്‍ പ്രാബല്യത്തിലായി.

എമിറേറ്റിലെത്തുന്ന ദിവസവും ആറാം ദിവസവും പിസിആർ എടുക്കണം. അതേസമയം നെഗറ്റീവാണ് പരിശോധനാഫലമെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്സിനെടുത്ത സ്വദേശികളും താമസക്കാരും എമിറേറ്റിലെത്തുമ്പോള്‍ പിസിആർ എടുക്കണം. നാലാം ദിവസം പിസിആർ നിർബന്ധം. അതോടൊപ്പം അഞ്ച് ദിവസത്തെ ക്വാറന്‍റീനും വേണം. വാക്സിന്റെ രണ്ട് ഡോസുമെടുത്ത് 28 ദിവസം കഴിഞ്ഞവർക്കാണ് നിർദ്ദേശം ബാധകമാകുക. അല്‍ ഹോസന്‍ ആപ്പില്‍ വാക്സിനെടുത്തതിന്‍റെ വിവരങ്ങള്‍ അപ്ഡേറ്റായിരിക്കുകയും വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.