കോഴിക്കോട്: പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ അല്ലെങ്കില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള മന്ത്രിക്ക് ചുമതല നല്‍കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.  വര്‍ഷങ്ങളായി ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന കടുത്ത വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന തിരിച്ചറിവിലാണ് ഇത്തരം ഒരാവശ്യം ഉയര്‍ന്നു വന്നിട്ടുള്ളത്. 
ഇത് സംബന്ധിച്ച് സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം താമരശ്ശേരി രൂപത സംസ്ഥാന സമിതിക്ക് കത്ത് നല്‍കി.  2008-ല്‍ ന്യൂനപക്ഷ വകുപ്പ് നിലവില്‍ വന്നത് മുതല്‍ വകുപ്പ് മുസ്ലിം വിഭാഗത്തിന്റെ കുത്തകയായി മാറിയിരിക്കുകയാണ്. ഇതിന്റെ പരിണിതഫലം എന്ന നിലയില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ സിംഹഭാഗവും മുസ്ലിം വിഭാഗത്തിലേക്ക് ഒതുങ്ങിക്കൂടിയത് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. 
80:20 എന്ന നിലയില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ പാര്‍ശ്വവത്ക്കരിച്ചതും ഇ.ഡബ്ല്യു.എസ് സാമ്പത്തിക സംവരണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതും മുസ്ലിം വിഭാഗത്തിലെ വിധവകള്‍, മതാധ്യാപകര്‍, പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ക്ക് മാത്രം  ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ന്യൂനപക്ഷ വകുപ്പ് ഒരു വിഭാഗത്തിന് തീറെഴുതി കൊടുത്തതിന്റെ ഫലമാണെന്നും  കെസിവൈഎം താമരശേരി രൂപത ജനറല്‍ സെക്രട്ടറി അഭിലാഷ് കുടിപ്പാറ കത്തില്‍ വ്യക്തമാക്കുന്നു.  
ക്രൈസ്തവ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെ തുടര്‍ ഭരണം നേടിയ ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്ന  ആവശ്യവുമായി നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി രംഗത്തു വരുന്നുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.