ഇന്ത്യയിലേക്ക് ആയിരം വെന്റിലേറ്ററുകള്‍; കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് യുകെ

ഇന്ത്യയിലേക്ക് ആയിരം വെന്റിലേറ്ററുകള്‍; കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് യുകെ

ന്യുഡല്‍ഹി : കോവിഡ് പ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഓക്‌സിജന്റ അപര്യാപ്തതയും കടുത്ത പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഈ അവസരത്തിലാണ് ഇന്ത്യയിലേക്ക് ആയിരം വെന്റിലേറ്ററുകള്‍ നല്‍കാന്‍ ഇംഗ്ലണ്ട് സന്നദ്ധത അറിയിച്ചത്. വെന്റിലേറ്ററുകള്‍ ഞായറാഴ്ച ഇന്ത്യയിലേക്ക് അയച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

അതേസമയം ഇന്ത്യയില്‍ കോവിഡ് മരണങ്ങള്‍ തുടര്‍ച്ചയായ നാലാം ദിവസവും 3,000 കവിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 3,689 മരണങ്ങളാണ് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്തെ ഏറ്റവും വലിയ ഏകദിന കണക്കാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.