മാതാവിന്റെ വണക്കമാസം മൂന്നാം ദിവസം

മാതാവിന്റെ വണക്കമാസം മൂന്നാം ദിവസം

ലൂക്കാ 1:39 ആ ദിവസങ്ങളിൽ മറിയം യൂദയായിലെ മലപ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
നമുക്കേവർക്കും സുപരിചിതമാണ് ഈ യാത്രയുടെ ഉദ്ദേശം. തന്റെ ചാർച്ചക്കാരി വൃദ്ധയായ എലിസബത്ത് ഗർഭം ധരിച്ചിരിക്കുന്നു എന്നറിഞ്ഞ് എലിസബത്തിനെ സഹായിക്കുവാനും സന്തോഷം പങ്കുവയ്ക്കുവാനുമായി തന്റെ ശാരീരിക അസ്വസ്ഥതകളെ വക വയ്ക്കാതെയുള്ള യാത്രയാണിത്.

ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ചുറ്റും ഒരുപാട് പേർ രോഗത്തിലും, ഉറ്റവരുടെ വേർപാടിന്റെ ദുഖത്തിലും ജീവിതമാർഗ്ഗങ്ങൾ നഷ്ടപ്പെട്ടും നാളെ എന്താകും എന്ന് ആകുലപ്പെട്ടും നിരാശയിലും ആത്മഹത്യയുടെ വക്കിലുമായി കഴിയുന്നുണ്ട്.

ഇങ്ങനെ നമുക്കുചുറ്റും നമ്മെക്കാൾ ആവശ്യത്തിൽ ഇരിക്കുന്നവരെ, നമ്മളാൽ ആവുംവിധം നമ്മുടെ സമയം കൊണ്ടോ, പണംകൊണ്ടോ, പ്രവൃത്തികൊണ്ടോ, ഒരു വാക്കു കൊണ്ടോ എങ്കിലും സഹായിക്കുവാൻ പരിശുദ്ധ അമ്മ തന്റെ ജീവിതം കൊണ്ട് ഇവിടെ ഒരു മാതൃക നൽകിയിരിക്കുന്നു.

ഈ വണക്കമാസത്തിലെ നിയോഗങ്ങളിൽ ശാരീരികമോ, മാനസികമോ, സാമ്പത്തികമോ ആയ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു വേണ്ടി അമലോത്ഭവ നാഥയോട് ചേർന്ന് നമുക്ക് പ്രാർത്ഥിക്കാം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26