പത്രിക തള്ളലും വോട്ട് ചോര്‍ച്ചയും: ജില്ലാ ഘടകത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആര്‍.എസ്.എസ്

പത്രിക തള്ളലും വോട്ട് ചോര്‍ച്ചയും: ജില്ലാ ഘടകത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആര്‍.എസ്.എസ്

തൃശ്ശൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോകുകയും തുടര്‍ന്ന് പിന്തുണ നല്‍കിയ സ്ഥാനാര്‍ഥിക്ക് വോട്ട് കുറയുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ ഘടകത്തിനെതിരേ നടപടി വേണമെന്ന് ആര്‍.എസ്.എസ്. ബി.ജെ.പി. സംസ്ഥാന ഘടകത്തിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുരുവായൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയത് ഏറെ വിവാദമായിരുന്നു. അഭിഭാഷകകൂടിയായ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനു പിന്നില്‍ ഒത്തുകളിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാമെന്നായിരുന്നു പാര്‍ട്ടി നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.