500 കോടിയുടെ കൊവിഡ് മരുന്ന് ഇന്ത്യയ്ക്ക് നല്‍കുമെന്ന് ഫൈസര്‍

500 കോടിയുടെ കൊവിഡ് മരുന്ന് ഇന്ത്യയ്ക്ക് നല്‍കുമെന്ന് ഫൈസര്‍

ന്യുഡല്‍ഹി: കോവിഡ് വ്യാപനം അതിവ്യാപനം തുടരുന്നതിനിടെ 500 കോടിയുടെ കൊവിഡ് മരുന്ന് ഇന്ത്യയ്ക്ക് നല്‍കുമെന്ന് ഫൈസര്‍ അറിയിച്ചു. ഫൈസര്‍ തന്നെ ഉത്പാദിപ്പിക്കുന്ന മരുന്ന് ആണ് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്. രാജ്യത്തെ കൊവിഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ അംഗീകരിച്ച മരുന്ന് ആണ് ഇത്.

അതേസമയം, ഫൈസര്‍ ഉത്പാദിപ്പിക്കുന്ന വാക്സിന് ഇതുവരെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിട്ടില്ല. ഇന്ത്യയിലെ എല്ലാ രോഗികള്‍ക്കും കൊവിഡ് ചികില്‍സ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നത് എന്ന് ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.