കോവിഡ് വ്യാപനം: ഇരട്ട സുരക്ഷ; സര്‍ജിക്കല്‍ മാസ്‌കിന് ഡിമാന്‍ഡ് കൂടുന്നു

കോവിഡ് വ്യാപനം: ഇരട്ട സുരക്ഷ; സര്‍ജിക്കല്‍ മാസ്‌കിന് ഡിമാന്‍ഡ് കൂടുന്നു

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ അതിനെ ചെറുത്തുനിൽക്കാൻ രണ്ടു മാസ്ക് ഒന്നിച്ചിടുന്നത് ഫലപ്രദമാണെന്ന വിദഗ്ധരുടെ നിർദേശത്തെത്തുടർന്ന് സംസ്ഥാനത്ത് സർജിക്കൽ മാസ്കിന് ആവശ്യക്കാർ ഏറെയാണ്.
ഇതോടെ തുണിമാസ്ക് മാത്രം ഉപയോഗിച്ചിരുന്ന നല്ലൊരു ശതമാനം ആളുകളും സർജിക്കൽ മാസ്ക് ഉപയോഗിക്കാൻ തുടങ്ങി.

ഒരു സർജിക്കൽ മാസ്കും അതിനുമുകളിലായി തുണിമാസ്കും ധരിക്കുന്നതിലൂടെ 85 ശതമാനത്തോളം വൈറസിനെ ചെറുക്കാൻ കഴിയുമെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ നിർദേശിച്ചത്. ഡബിൾ മാസ്കിങ്ങിന്റെ പ്രചാരണം ശക്തമായതോടെ ആവശ്യക്കാരും കൂടിയെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ പറയുന്നു. മൂന്നുമാസത്തേക്കുള്ള മാസ്കുകളാണ് പലസ്ഥലങ്ങളിലും സ്റ്റോക്ക് ചെയ്തിരുന്നത്, ആവശ്യക്കാരുടെ എണ്ണം കൂടിയതുകൊണ്ട് സ്റ്റോക്ക് വേഗത്തിൽ തീരുന്ന സാഹചര്യമാണ്. അതേസമയം നിലവാരം കുറച്ച മാസ്കുകളും വിപണിയിലുണ്ട്, ഇതു തടയാനായി ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്

കേരളത്തിലേക്ക് കൂടുതലായി എത്തിയിരുന്നത് ഡൽഹി, ഗാസിയാബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ള സർജിക്കൽ മാസ്കുകളാണ്. വിപണിയിൽ രണ്ട് ലെയർ സർജിക്കൽ മാസ്കിന് എട്ടു രൂപയും മൂന്നു ലെയർ മാസ്കിന് 10 രൂപയുമാണ് മെഡിക്കൽ സ്റ്റോറുകളടക്കം പൊതുവിപണിയിൽ ഈടാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.