കോവിഡ് വ്യാപനം: രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്നത് അഞ്ച് ദിവസം മാത്രം

കോവിഡ് വ്യാപനം:  രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്നത് അഞ്ച് ദിവസം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. അഞ്ച് ദിവസം കൊണ്ട് മാത്രം കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് എത്തി. പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും 10 ദിവസം കൊണ്ട് ഇരട്ടിയിലധികമാണെന്ന് വിലയിരുത്തൽ.

നിലവിൽ സംസ്ഥാനത്ത് 1952 രോഗികൾ ഐസിയുവിലും 722 രോഗികൾ വെന്റിലേറ്ററിലുമായുണ്ട്. കിടക്കകളുടെ എണ്ണം പരമാധി കൂട്ടാനുള്ള ശ്രമം നടക്കുകയാണ്. സർക്കാർ ആശുപത്രികളിലെ കൊറോണ ഇതര ചികിത്സകൾ കുറച്ചും സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ ഏറ്റെടുത്തുമാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സ നടക്കുന്നത്.

അതേസമയം കോവിഡ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്ന സമയം അഞ്ച് ദിവസമായി ചുരുങ്ങിയത് വളരെയധികം ആശങ്ക കൂട്ടുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 2,18,893 രോഗികളാണ് മാർച്ച് 25ന് ഉണ്ടായത്. അഞ്ച് ദിവസം കഴിഞ്ഞപ്പോൾ രോഗികളുടെ എണ്ണം 303733 എത്തി. നിലവിൽ 28 നിൽക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35ന് മുകളിൽ പോയേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.