ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒന്‍പത് വര്‍ഷം

ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒന്‍പത് വര്‍ഷം

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒന്‍പത് വര്‍ഷം. ടി.പി യുടെ ഭാര്യയും ആര്‍.എം.പി നേതാവും കൂടിയായ കെ.കെ. രമ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതേ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വിജയിച്ച പശ്ചാത്തലത്തിലാണ് ഈ ഓര്‍മ്മദിനം പ്രസക്തമാകുന്നത്.

സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്നു ചന്ദ്രശേഖരന്‍. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിക്കുകയും 2009ല്‍ പാര്‍ട്ടി വിട്ട് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടിക്ക് ചന്ദ്രശേഖരന്‍ കടുത്ത വെല്ലുവിളിയായിത്തീരുകയായിരുന്നു.

ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സി.പി.എമ്മിന് നഷ്ടമായി. 2012 മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരന്‍ രാഷ്ട്രീയ എതിരാളികളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് ജംഗ്ഷനില്‍ വെച്ച് അക്രമി സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന ആരോപണം ഉയര്‍ന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2014ല്‍ കേസിന്റെ വിധി വന്നപ്പോള്‍ മൂന്ന് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.