ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാനസർവ്വീസുകള്‍ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അനുമതിയില്ല

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാനസർവ്വീസുകള്‍ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അനുമതിയില്ല

ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള യാത്രാവിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് അധികൃത‍ർ. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയായിരിക്കും എന്നുമുതല്‍ വിമാനസർവ്വീസ് പുനരാരംഭിക്കുമെന്നുളള തീരുമാനം. യുഎഇയുടെ ദേശീയ അടിയന്തരദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്.


നയതന്ത്ര ഉദ്യോഗസ്ഥരടക്കം രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുളള വിഭാഗങ്ങള്‍ 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ ടെസ്റ്റ് റിസല്‍റ്റും ഹാജരാക്കണം. നേരത്തെ ഇത് 72 മണിക്കൂറായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.