കേരള സർക്കാർ സ്ഥാപനമായ കെ എസ് ഐ ഡി യുടെ വാർഷിക ബിരുദദാന ചടങ്ങ് ഇന്ന് (2020 ഒക്‌ടോബർ 14 )നു വൈകുന്നേരം 3 മണിക്ക് നടക്കും.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇത്തവണ ബിരുദദാന ചടങ്ങ് ഓൺലൈൻ ആയിട്ടാണ് നടത്തുന്നത്. ചടങ്ങിൽ ചെയർമാൻ ആയ തൊഴിലും, നൈപുണ്യവും, എക്സ്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തും , ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മെഴ്‌സികുട്ടിയമ്മ വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച് സെന്റർ ഡയറക്ടർ പ്രൊഫസർ. ജെറുഗു നരസിംഹ മൂർത്തി സന്ദേശം നൽകും. സത്യജിത് രാജൻ, ഐ.എ.എസ്സ് , അഡീഷണൽ ചീഫ് സെക്രട്ടറി (തൊഴിലും നൈപുണ്യവും വകുപ്പ്,)മുഖ്യ പ്രഭാഷണം നടത്തും. കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മാനേജിങ് ഡയറക്ടർ എസ്. ചന്ദ്രശേഖർ, ഐ .എ. എസ് , സ്വാഗതം ആശംസിക്കും. കെ എസ്.ഐ. ഡി. പ്രിൻസിപ്പൽ ഡോ. മനോജ് കുമാർ കെ അക്കാഡമിക് റിപ്പോർട്ട് അവതരിപ്പിക്കും. കെ എസ്.ഐ. ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ. ഗിരിധരൻ നായർ കൃതജ്ഞത രേഖപ്പെടുത്തും. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ പ്രതിനിധികളും പങ്കെടുക്കും.
കേരളത്തിൽ ഡിസൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത കരകൗശലങ്ങൾക്ക് ഡിസൈൻ പിന്തുണ നൽകുന്നതിനും കേരള ഗവൺമെന്റ് സ്ഥാപിച്ചതാണ് കൊല്ലം ചന്ദനത്തോപ്പിലെ ക്യാമ്പസ്സിൽ പ്രവർത്തിച്ചു വരുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (കെ.എസ്.ഐ.ഡി).
നിലവിൽ മൂന്ന് വിഭാഗത്തിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളാണ്- ഇൻറഗ്രേറ്റഡ് ലൈഫ്സ്റ്റൈൽ പ്രൊഡക്ട് ഡിസൈൻ, ഐടി ഇൻറഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഇൻറഗ്രേറ്റഡ് ടെക്സ്റ്റൈൽ ആന്റ് അപ്പാരൽ ഡിസൈൻ മുതലായ രണ്ടര വർഷം ദൈർഗ്യമുള്ള ഡിസൈൻ കോഴ്‌സുകളാണ് കെ.എസ്.ഐ.ഡി നടത്തി വരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ മുപ്പതോളം വിദ്യാർഥീ വിദ്യാർത്ഥിനികൾക്കു ഈ ചടങ്ങിൽ ബിരുദം നൽകുന്നുണ്ട്.
ഡിസൈൻ ബോധവൽക്കരണം നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പ്ലാറ്റുഫോമുകളും അവസരങ്ങളും സൃഷ്ടിക്കുക, പ്രോത്സാഹിപ്പിക്കുക എന്നതാണ് കെ.എസ്.ഐ.ഡി.യുടെ അക്കാദമിക് പ്രോഗ്രാമുകളുടെയും പാഠ്യപദ്ധതികളുടെയും പ്രധാന ലക്ഷ്യങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.