തിരുവനന്തപുരം : കേരളത്തിന് ലഭിച്ച 73,38,806 ഡോസ് വാക്സിൻ ഉപയോഗിച്ച് 74,26,164 ഡോസുകൾ ജനങ്ങൾക്ക് നല്കാൻ കഴിഞ്ഞു. അതിശയിപ്പിക്കുന്ന ഈ നേട്ടം കൈ വരിക്കാനായത് , ഓരോ കുപ്പികളിലും ലഭ്യമാകുന്ന അധിക ഡോസ് ഉപയോഗിച്ചും വാക്സിൻ അല്പം പോലും പാഴാക്കാതെയുമാണ് . കേരളത്തിലെ ആരോഗ്യ പ്രവർത്തകർ , പ്രത്യേകിച്ച് നഴ്സുമാർ വളരെ കാര്യപ്രാപ്‌തിയുള്ളവരാണ് അവരെ പൂർണ്ണ ഹൃദയത്തോടെ അഭിനന്ദിക്കുന്നു എന്ന് മുഖ്യമന്തി പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു.
പിണറായി വിജയന്റെ ട്വീറ്റ് റീട്വീറ് ചെയ്തുകൊണ്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിൻ പാഴാക്കുന്നത് കുറയ്ക്കുന്നതിന് ഞങ്ങളുടെ ആരോഗ്യ പ്രവർത്തകരും നഴ്സുമാരും ഒരു മാതൃക കാണിക്കുന്നത് കാണാൻ സന്തോഷമുണ്ട് എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു .

വിവിധ സംസ്ഥാനങ്ങൾ ഒന്നുമുതൽ പതിനൊന്നു ശതമാനം വരെ വാക്സിൻ ഡോസുകൾ പാഴാക്കി കളയുമ്പോളാണ് കേരളം അല്പം പോലും പാഴാക്കാതെ ഈ അധികനേട്ടം കൈപ്പിടിയിലാക്കിയത്. പത്ത് പേര്‍ക്ക് നല്‍കാനുള്ള വാക്‌സിനാണ് ഒരു വാക്‌സിന്‍ ബോട്ടിലില്‍ (വയലില്‍) ഉണ്ടാവുക. പത്ത് പേര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയാൽ മാത്രമേ ഈ പൊട്ടിച്ച വാക്‌സിന്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ പറ്റൂ. എന്നാല്‍ ചില സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലുള്‍പ്പെടെയുള്ള സെന്ററുകളില്‍ വാക്‌സിനേറ്റര്‍ ഓഫീസര്‍ പത്തു പേരെത്താതെയും ഈ വയലുകള്‍ തുറക്കുന്നു. ഇത് വാക്‌സിന്‍ പാഴായിപ്പോവുന്നതിന് കാരണാവുന്നു. അഞ്ച് മില്ലി വരുന്ന വയലിൽ ഏതാണ്ട് അഞ്ചര മില്ലിയോളം വാക്സിൻ കാണും. ഒരാൾക്ക് കോവിഡ് വാക്സിൻ കൊടുക്കാൻ ഈ അര മില്ലി മതി.
കേരളത്തിലെ നഴ്സുമാർ അങ്ങേയറ്റം സൂക്ഷ്മതയോടെ കുത്തിവയ്പ് നടത്തിയപ്പൊൾ ഈ അധിക തുള്ളികൾ കൂടെ ചേർത്ത് 87358പേർക്ക് കൂടെ വാക്സിൻ നൽകാൻ സാധിച്ചു. ഈ വൈഭവത്തെയാണ് ഇന്ത്യ മുഴുവൻ അഭിനന്ദിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.