ഈദ് ആഘോഷം: പടക്കം പൊട്ടിച്ചാല്‍ പിഴയില്‍ കൈപൊളളും; മുന്നറിയിപ്പുമായി അധികൃതർ

ഈദ് ആഘോഷം: പടക്കം പൊട്ടിച്ചാല്‍ പിഴയില്‍ കൈപൊളളും; മുന്നറിയിപ്പുമായി അധികൃതർ

ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഈദുമായി ബന്ധപ്പെട്ടുളള ആഘോഷ-സൗഹൃദ പരിപാടികള്‍ക്ക് കർശന നിയന്ത്രണങ്ങളുമായി ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. കുടുംബ സന്ദര്‍ശനങ്ങളോ സുഹൃത്ത് സന്ദര്‍ശനങ്ങളോ പാടില്ല. വീടുകളിലോ പുറത്തോ ഒരു രീതിയിലുള്ള ഒത്തുചേരലുകള്‍ക്കും അവസരമൊരുക്കരുത്.

നിയമവിരുദ്ധമായി പടക്കങ്ങളും കരിമരുന്നുകളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കും പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട ഒരു ബോധവല്‍ക്കരണ വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. നിയമം ലംഘിച്ച് പടക്കം പൊട്ടിക്കുകയും മറ്റും ചെയ്യുന്നവര്‍ക്കെതിരേ ഒരു ലക്ഷം ദിര്‍ഹം പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ നടപടികളുണ്ടാകുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

സുരക്ഷ മുന്‍നിർത്തി ഇക്കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും ഓണ്‍ലൈനിലൂടെ ആശംസകള്‍ അറിയിച്ച് ഈദ് ആഘോഷിക്കാം. പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയോ ഭക്ഷണം പങ്കുവയ്ക്കുകയോ അരുത്. പെരുന്നാള്‍ കൈനീട്ടമായ ഈദിയ്യ നല്‍കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ രീതിയില്‍ നല്‍കുന്നതിന് തടസമില്ല.

റമദാന്‍ 29ന് തുടങ്ങി ശവ്വാല്‍ മൂന്ന് വരെ നീളുന്ന അഞ്ച് ദിവസത്തെ ഈദ് അവധി ദിനങ്ങളില്‍ നിർദ്ദേശങ്ങള്‍ കശനമായി പാലിക്കണമെന്നാണ് അറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.