സ്ഥിതി രൂക്ഷം: കേരളത്തിലും വെന്റിലേറ്ററുകള്‍ നിറയുന്നു

സ്ഥിതി രൂക്ഷം: കേരളത്തിലും വെന്റിലേറ്ററുകള്‍ നിറയുന്നു

തിരുവനന്തപുരം: കേരളത്തിലും വെന്റിലേറ്ററുകള്‍ നിറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസിയുകളും വെന്റിലേറ്ററുകളും നിറയുകയാണെന്ന് റിപ്പോര്‍ട്ട്. ഇവിടെ നാല് വെന്റിലേറ്ററുകള്‍ മാത്രമാണ് ഇനി ഒഴിവുള്ളത്. കൊല്ലത്തും ഭൂരിഭാഗം വെന്റിലേറ്ററുകളിലും രോഗികള്‍ നിറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 52 കോവിഡ് ഐ.സി.യു യൂണിറ്റുകളിലും രോഗികള്‍ നിറഞ്ഞു. 60 ഓക്‌സിജന്‍ യൂണിറ്റുകളില്‍ 54 ലിലും 36 വെന്റിലേറ്ററുകളില്‍ 26 എണ്ണത്തിലും രോഗികളാണ്. വടക്കന്‍ കേരളത്തിലും കോവിഡ് രോഗികള്‍ക്കായി വെന്റിലേറ്റര്‍ ഒഴിവില്ല. മലപ്പുറം, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് വെന്റിലേറ്റര്‍ ഒഴിവില്ലാത്തത്. കാസര്‍കോട് ആകെയുള്ള 36 വെന്റിലേറ്ററിലും രോഗികളുണ്ട്. കോഴിക്കോട് 43 വെന്റിലേറ്ററുണ്ടെന്നാണ് ഔദ്യോഗിക വിവരമെങ്കിലും ഭൂരിഭാഗം ആശുപത്രികളിലും വെന്റിലേറ്റര്‍ ലഭ്യമല്ല. കാസര്‍കോട്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 19 ഉം കാസര്‍കോട് മെഡിക്കല്‍ കോളജില്‍ 17 ഉം വെന്റിലേറ്ററാണ് ഉള്ളത്. ഈ മുപ്പത്തിയാറ് വെന്റിലേറ്ററിലും രോഗികളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.