തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചിലരുടെ പ്രവർത്തി നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹിക അകലം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാലിക്കുന്നില്ല. വഴിയരികിൽ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണിവർ. ഇത്തരം സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതു ശരിയല്ല. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. കച്ചവടക്കാരും ഇക്കാര്യം ശ്രദ്ധിച്ചുവേണം ഇടപഴകാൻ. ജാഗ്രതയിൽ കുറവ് വരുത്താൻ പാടില്ല.
കോവിഡ് പോസിറ്റീവ് ആകുന്നവരിൽ 15 വയസിൽ താഴെ നിരവധി കുട്ടികൾ ഉണ്ട്. ട്യൂഷന് കുട്ടികളെ വിടുന്ന മാതാപിതാക്കൾ ശ്രദ്ധിക്കണം. വ്യാപാരി വ്യവസായികൾ, ഓട്ടോ തോഴിലാളികൾ എന്നിവർക്ക് രോഗം വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടൂരിലെ ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കുന്നുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.