അനാഥമായി കിടന്ന 21 കോവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിച്ച് തിരുപ്പതി എംഎല്‍എ

അനാഥമായി കിടന്ന 21 കോവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിച്ച് തിരുപ്പതി എംഎല്‍എ

തിരുപ്പതി: കോവിഡ് രോഗികളുടെ മൃതദേങ്ങള്‍ക്ക് രക്ഷകനായി ഒരു ജന പ്രതിനിധി. കോവിഡ് രോഗം ബാധിച്ച് മരിച്ച 21 പേരെയാണ് തിരുപ്പതി വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ ഭുമണ്ണ കരുണാകറിന്റെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്.

തിരുപ്പതി റുയ ആശുപത്രിയില്‍ മൃതദേഹം അനാഥമായി കിടന്നപ്പോഴാണ് എംഎല്‍എ മുന്‍കൈയെടുത്ത് സംസ്‌കരിച്ചത്. മൃതദേഹങ്ങള്‍ പാരമ്പര്യമായ രീതിയില്‍ പൂക്കള്‍ കൊണ്ടലങ്കരിച്ചാണ് ശ്മശാനത്തിലെത്തിച്ചത്. മുസ്ലിം ജമാഅത്തിന്റെയും സര്‍ക്കാരിന്റെയും വാഹനങ്ങള്‍ മൃതദേഹം നീക്കം ചെയ്യാന്‍ ഉപയോഗിച്ചു.

കോവിഡ് വ്യാപനം തുടങ്ങിയതോടെ മരണപ്പെട്ട പലരുടെയും മൃതദേഹങ്ങള്‍ അനാഥമായി കിടക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു. സാമ്പത്തിക പ്രശ്നം കൊണ്ടല്ല, കോവിഡ് ഭീതിയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കുടുംബം തയ്യാറാവാതിരുന്നത്. മുസ്ലീം ജമാഅത്ത് കൗണ്‍സിലാണ് എംഎല്‍എക്കാവശ്യമായ സഹായങ്ങള്‍ ചെയ്തത്.

രണ്ട് തവണ തനിക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും രോഗത്തെ തനിക്ക് ഭയമില്ലെന്ന് എംഎല്‍എ പറഞ്ഞു. ഒരു ഉത്തരവാദിത്തമുള്ള എംഎല്‍എ എന്ന നിലയില്‍ ഇതിനെതിരേ താന്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിപിഇ കിറ്റ് ധരിച്ചാണ് അദ്ദേഹം സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.