രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗബാധ: 3,980 മരണം

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 4,12,262 പേർക്ക് രോഗബാധ: 3,980 മരണം

ന്യൂഡല്‍ഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം കടന്നു. 4,12,262 പേര്‍ക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. 3,980 പേര്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 3,29,113 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 1,72,80,844 പേരാണ്​ ഇതുവരെ കോവിഡില്‍ നിന്ന്​ മുക്​തി നേടിയത്​. 35,66,398 പേരാണ്​ നിലവില്‍ ഇന്ത്യയില്‍ രോഗം ബാധിച്ച്‌​ ചികിത്സയിലുള്ളത്​.

57,640 രോഗികളുമായി മഹാരാഷ്​ട്രയാണ്​ ഒന്നാം സ്ഥാനത്ത്​. കര്‍ണാടക-50,112, കേരള-41,953, ഉത്തര്‍പ്രദേശ്​-31,111, തമിഴ്​നാട്​-23,310 എന്നിങ്ങനെയാണ്​ വിവിധ സ്ഥലങ്ങളിലെ രോഗബാധ. ഈ അഞ്ച്​ സംസ്ഥാനങ്ങളില്‍ നിന്നാണ്​ ഇന്ത്യയിലെ 49.52 ശതമാനം കോവിഡ്​ കേസുകളും റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. മഹാരാഷ്ട്രയില്‍ മാത്രം 13.98 ശതമാനം കോവിഡ്​ രോഗികളുണ്ട്. ഈ അഞ്ച്​ സംസ്ഥാനങ്ങളില്‍ നിന്നാണ്​ ഇന്ത്യയിലെ 49.52 ശതമാനം കോവിഡ്​ കേസുകളും റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.