ഇന്ത്യക്ക് കൂടുതല്‍ സഹായം നല്‍കി യുഎഇ

ഇന്ത്യക്ക് കൂടുതല്‍ സഹായം നല്‍കി യുഎഇ

ദുബായ്: കോവിഡ് വ്യാപനം മൂലം ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്കായി കൂടുതല്‍ സഹായം നല്‍കി യുഎഇ. ഏഴ് ടാങ്ക് ലിക്വിഡ് ഓക്സിജന്‍ കൂടി കപ്പല്‍ മാർഗം ഇന്ത്യയിലേക്ക് എത്തിച്ചു. ആദ്യമായാണ് കപ്പല്‍ മാർഗം ലിക്വിഡ് ഓക്സിജന്‍ യുഎഇ എത്തിക്കുന്നത്.

ദുബായില്‍ നിന്നും ഗുജറാത്തിലെ മുന്‍ദ്ര പോർട്ടിലേക്കാണ് ഓക്സിജനെത്തിച്ചത്. കഴിഞ്ഞ വാരം വിമാനമാർഗം യുഎഇ ഓക്സിജന്‍ കണ്ടെയ്നറുകള്‍ അയച്ചിരുന്നു. 157 വെന്‍റിലേറ്റർ അടക്കമുളള മെഡിക്കല്‍ ഉപകരണങ്ങളും യുഎഇ ഇന്ത്യക്ക് നല്കിയിട്ടുണ്ട്.

യുഎഇയുടെ സ്നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. അതേസമയം പ്രമുഖരും അല്ലാത്തവരുമടക്കമുളള നിരവധി പേരും സംഘടനകളും ഇന്ത്യയ്ക്ക് ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളുമടക്കമുളളവ എത്തിച്ചുനല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.