ന്യുഡല്‍ഹി: കോവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിന് പ്രേരണയായത് ഇന്ത്യയുടെ ശക്തമായ നിലപാട്. ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ മുന്നോട്ടു വച്ച പ്രമേയത്തിന് അനുകൂലമായാണ് അമേരിക്കയുടെ തീരുമാനം. കൊറോണ വ്യാപനം കണക്കിലെടുത്ത് വാക്‌സിന്റെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടേയും പേറ്റന്റ് ഒഴിവാക്കണമെന്നായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുന്നോട്ട് വച്ച നിര്‍ദ്ദേശം.
നിലവില്‍ വാക്‌സിന്റെ പേറ്റന്റ് മാത്രമാണ് അമേരിക്ക താത്കാലികമായി റദ്ദാക്കാന്‍ തീരുമാനിച്ചത്. കൊറോണ വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ലോകത്ത് പ്രതിരോധം കൂടുതല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായാണ് പേറ്റന്റ് താത്കാലികമായി എടുത്തുകളയുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. കാലങ്ങളായി പേറ്റന്റ് നിയമ വിഷയത്തില്‍ ഇന്ത്യ എടുത്ത നിലപാടിനാണ് താത്കാലികമായെങ്കിലും അമേരിക്ക അനുകൂല തീരുമാനം എടുത്തത്. അമേരിക്കയുടെ തീരുമാനം ചരിത്രപരമാണെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ടെഡ്രോസ് അഥാനം ഗബ്രിയേസസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.