അബുദാബിയില്‍ ടൂ‍ർ -ഡെസേർട് ക്യാംപ് മാർഗ നിർദ്ദേശങ്ങള്‍ പുതുക്കി

അബുദാബിയില്‍ ടൂ‍ർ -ഡെസേർട് ക്യാംപ് മാർഗ നിർദ്ദേശങ്ങള്‍ പുതുക്കി

അബുദാബി: ഈദ് അവധി ദിനങ്ങള്‍ വരാനിരിക്കെ എമിറേറ്റില്‍ ടൂർ, ഡെസേർട് ക്യാംപ്, ഹോട്ടലുകള്‍ക്ക് തുടങ്ങിയവയ്ക്ക് പുതിയ മാർഗനിർദ്ദേശങ്ങള്‍ നല്‍കി കള്‍ച്ചറല്‍ ആന്റ് ടൂറിസം വിഭാഗം അധികൃതർ. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നത്.

നി‍ർദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടവ

1. തുറന്ന സ്ഥലങ്ങളിലാണ് ടൂർ ക്യാംപുകളെങ്കിലും സംഘത്തില്‍ 20 പേരിലധികം പാടില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ 10 പേർക്ക് മാത്രമാണ് അനുമതി

2. കോവിഡ് ടെസ്റ്റിംഗ് ( ടൂറിനുമുന്‍പ് കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവെന്ന് ഉറപ്പിക്കണം), മാസ്ക്,അണുനശീകരണം (കൃത്യമായ ഇടവേളകളില്‍) തുടങ്ങിയവയുമായി ബന്ധപ്പെട്ട് ടൂർ ഓപ്പറേറ്റർമാർക്ക് നല്‍കിയിട്ടുളള നിർദ്ദേശങ്ങളൊക്കെ കൃത്യമായി പാലിക്കണം.

3. ഏതെങ്കിലും തരത്തില്‍ അസുഖലക്ഷണങ്ങള്‍ ആർക്കെങ്കിലും കണ്ടാല്‍ മാറ്റി നിർത്തി ചികിത്സാമുന്‍കരുതലുകള്‍ സ്വീകരിക്കണം

4. അല്‍ ഹോസന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം

5. ശരീരോഷ്മാവ് പരിശോധിച്ച് ഉറപ്പുവരുത്തണം

6. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇസ്തിജബാ സേവന കേന്ദ്രത്തില്‍ അറിയിക്കണം. 8001717 എന്നുളളതാണ് ടോള്‍ഫ്രീ നമ്പർ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.