സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ലന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ

സിനിമാ തിയേറ്ററുകൾ ഉടൻ  തുറക്കില്ലന്ന്  കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിലയിരുത്തൽ. ഈ മാസം 15 മുതൽ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിലെ നിലവിലെ സ്ഥിതി അനുകൂലമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി.) സിനിമാ മേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് നിർണായക വിലയിരുത്തൽ.

കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ ഒരുമാസം കൂടി അടഞ്ഞു കിടക്കണം. തിയേറ്ററുകൾ ഉടൻ തുറന്നാലും സിനിമ കാണാൻ ആരും വരില്ല. മാത്രമല്ല, നിർമാതാക്കളും വിതരണക്കാരും സിനിമ നൽകുന്ന പക്ഷം ട്രയൽ റൺ എന്നനിലയിൽ കോർപറേഷൻ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്നും കെ.എസ്.എഫ്.ഡി.സി. വ്യക്തമാക്കി. 

അതേസമയം, തിയേറ്ററുകൾ പൂട്ടിക്കിടക്കുന്നതിനാൽ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണെന്നും ഇത് പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സംഘടകൾ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാതെ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും സംഘടനകൾ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.