തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ തികയില്ലെന്ന ആശങ്കയെത്തുടര്‍ന്ന് രോഗികളെ മാറ്റി പ്പാര്‍പ്പിക്കുന്നതിനും ചികിത്സ നല്‍കുന്നതിനുമായി കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നു.
റെയില്‍വേയ്ക്ക് നാലായിരം എൈസാലേഷന്‍ കോച്ചുകള്‍ സജ്ജമാണ്. 64,000 കിടക്കകള്‍ ഇത്തരത്തിലുണ്ട്. ആവശ്യമെങ്കില്‍ കേരളത്തിലേക്കും ഈ കോച്ചുകളില്‍ ചിലത് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. റെയില്‍വേയുമായി ഇതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന് ആരോഗ്യവകുപ്പ് സെക്രട്ടറി വി. രതീശനെ നോഡല്‍ ഓഫീസറായി നിയമിച്ചു.
അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കെ.ടി.ഡി.സി.യുടേതടക്കം ഹോട്ടലുകള്‍ കോവിഡ് ചികിത്സയ്ക്കായി നീക്കിവെക്കാനും തീരുമാനിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.