തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കുറഞ്ഞത് വിവിധ വകുപ്പുകളുടെ സംയുക്തവും മാതൃകാപരവുമായ പ്രവർത്തനംകൊണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കുറഞ്ഞത്  വിവിധ വകുപ്പുകളുടെ സംയുക്തവും മാതൃകാപരവുമായ  പ്രവർത്തനംകൊണ്ട്:  മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയ തിരുവനന്തപുരം ജില്ലയിൽ രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കാൻ കഴിഞ്ഞത് വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടാണെന്ന് മുഖ്യമന്ത്രി.

ജനങ്ങളും നല്ല രീതിയിൽ സഹകരിച്ചിട്ടുണ്ട്. എന്നാൽ, ചില മേഖലകളിൽ ഇത്തരം പ്രവർത്തനങ്ങളോടുള്ള പൊതു ജനങ്ങളുടെ സമീപനം തികച്ചും നിരാശയുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ചില മത്സ്യ ചന്തകൾ, വഴിയോര കച്ചവട ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ ഇവിടങ്ങളിലൊക്കെ സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.