ക്രൈസ്തവരോടും മദര്‍ തെരേസയോടും ആത്മബന്ധം; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വ്യത്യസ്ത മുഖമായി മമത

ക്രൈസ്തവരോടും മദര്‍ തെരേസയോടും ആത്മബന്ധം; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വ്യത്യസ്ത മുഖമായി മമത

അവസരവാദിയെന്നോ ഏകാധിപതിയെന്നോ അങ്ങനെ എന്തും വിളിക്കാം. എന്ത് വിളിച്ചാലും ആ പെണ്‍സിംഹത്തിന് യാതൊരു കൂസലും ഉണ്ടാകില്ല. രാജ്യത്തെ ഏക വനിത മുഖ്യമന്ത്രിയായ മമത ബാനര്‍ജിക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്നും അല്ലാതെയും നിരവധി ചെറുത്ത് നില്‍പ്പുകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ഭാവി പ്രധാനമന്ത്രി എന്നു വരെ കണക്ക് കൂട്ടിയിരുന്ന മമതയുടെ നാല് ദശാബ്ദം നീളുന്ന രാഷ്ട്രീയ ജീവിതം ധീരവും കൗശലവുമായ കരുനീക്കങ്ങളിലൂടെയായിരുന്നു.


കാലിഘട്ട് ഹാരീഷ് ചാറ്റര്‍ജി എന്ന സ്ഥലത്ത് 1955 ലായിരുന്നു മമതയുടെ ജനനം. ആറു സഹോദരങ്ങള്‍ക്കൊപ്പം ഹൂഗ്ലീ നദീ തീരത്തെ രണ്ട് മുറി വീട്ടിലായിരുന്നു മമത വളര്‍ന്നത്. കൊല്‍ക്കത്ത പ്രോമിനന്റ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. ഇതിന് ശേഷമാണ് മമത രാഷ്ട്രീയത്തിലേക്ക് കടന്നത്. 1972 ല്‍ കല്‍ക്കട്ട കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗമായി.


ക്രൈസ്തവരേയും ക്രിസ്ത്യന്‍മിഷനറിമാരെയും പറ്റി വ്യക്തമായ ധാരണയുള്ള രാഷ്ട്രീയ പ്രവര്‍ത്തകയാണ് മമത ബാനര്‍ജി. പലപ്പോഴും രാഷ്ട്രീയ പ്രസംഗങ്ങളില്‍ പോലും അത് പ്രതിഫലിക്കാറുമുണ്ടായിരുന്നു. വിദ്യാഭ്യാസം,ആതുരസേവനം തുടങ്ങി എല്ലാ മേഖലകളിലും ക്രൈസ്തവര്‍ നല്‍കിയ സംഭവനകളെ പറ്റി വാചാലയാകുന്ന മമതയെ വേദികളില്‍ കാണാമായിരുന്നു. അതേപോലെ അഗതികളുടെ അമ്മയായ മദര്‍ തെരസേയേയുമായുള്ള ആത്മ ബന്ധത്തെപ്പറ്റിയും ഒരിക്കല്‍ പറയുകയുണ്ടായി. എനിക്ക് മദര്‍ തെരേസയെ നന്നായറിയാം എന്ന് പറഞ്ഞ് ഒന്ന് രണ്ട് അനുഭവങ്ങളും അവര്‍ പങ്കുവെച്ചു.

ഒരിക്കല്‍ രാത്രി വളരെ വൈകി മദറിന്റെ ഒരു ഫോണ്‍ വന്നു. ആരൊക്കെയോ തന്റെ ആശ്രമം ആക്രമിക്കാന്‍ പോകുന്നു രക്ഷിക്കണം എന്ന്. അന്ന് മദറിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു. മറ്റൊരു ചടങ്ങില്‍ മദര്‍ ഒഴിച്ച് മറ്റെല്ലാ സംഘടനയിലേയും ആള്‍ക്കാര്‍ സന്നിഹിതരായിരുന്നു. ക്ഷണിക്കപ്പെട്ടിട്ടും മദര്‍ മാത്രം ആ സമയം കല്‍ക്കത്തയിലെ തെരുവിലെ മക്കള്‍ക്കൊപ്പം ആയിരുന്നുവെന്നുമുള്ള സംഭവങ്ങള്‍ ഇന്നലെ എന്നപോല്‍ ഓര്‍ത്തു പറയുമ്പോള്‍ മമതയ്ക്ക് ആ അമ്മയോട് എത്രമാത്രം ആത്മ ബന്ധം ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നു. അതേപോലെ ക്രിസ്തുമസ് ദിനത്തില്‍ ദേവാലയത്തില്‍ പോയതും എല്ലാം വളരെ സന്തോഷത്തോടെയാണ് പലപ്പോഴും പങ്ക് വെച്ചിട്ടുള്ളത്.

വെസ്റ്റ് ബംഗാളിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായ മമത മൂത്ത സഹോദരി എന്നര്‍ത്ഥം വരുന്ന 'ദീദി' എന്നാണ് അറിയപ്പെട്ടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഉരുക്ക് വനിത. ഒപ്പമുള്ളവരോടും സഹജീവികളോടും മമതയുള്ള അവര്‍ ആണത്ത രാഷ്ട്രീയത്തിലെ പെണ്‍പുലിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.