വെള്ളിയാഴ്ച യുഎഇയില്‍ 1766 പേർക്കും സൗദി അറേബ്യയില്‍ 1061 പേർക്കും കോവിഡ് സ്ഥിരീകരിച്ചു

വെള്ളിയാഴ്ച യുഎഇയില്‍ 1766  പേർക്കും സൗദി അറേബ്യയില്‍ 1061 പേർക്കും  കോവിഡ് സ്ഥിരീകരിച്ചു

ജിസിസി: യുഎഇയില്‍ ഇന്നലെ 1766 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1728 പേർ രോഗമുക്തി നേടി. 211462 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 532710 പേരില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ 513068 പേർ രോഗമുക്തി നേടി. 1607 പേരാണ് മരിച്ചത്.


യുഎഇയില്‍ വാക്സിനേഷനും പുരോഗമിക്കുന്നുണ്ട്. ഇതുവരെ 11048547 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. അതായത് 111 .71 എന്നതാണ് വാക്സിന്‍ ശരാശരി.

സൗദി അറേബ്യയില്‍ 1061 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 1061 പേർ രോഗമുക്തി നേടി.13 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. റിയാദിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം റിപ്പോർട്ട് ചെയ്തത്. 386 പേരില്‍. മക്കയില്‍ 274 പേരിലും കിഴക്കന്‍ പ്രവിശ്യയില്‍ 140 പേരിലും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത ഇതുവരെ 424445 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 407650 പേർ രോഗമുക്തി നേടി. 7045 പേരാണ് മരിച്ചത്. 9826 ആണ് ആക്ടീവ് കേസുകള്‍. 1311 പേരാണ് ഗുരുതരാവസ്ഥയിലുളളത്.


കുവൈറ്റില്‍ 1209 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 1387 പേർ രോഗമുക്തിനേടി. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 282981 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 266917 പേർ രോഗമുക്തി നേടി. 1628 പേരാണ് മരിച്ചത്. 14436 ആണ് ആക്ടീവ് കേസുകള്‍. ഇതില്‍ തന്നെ 206 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്.


ബഹ്റിനില്‍ 1706 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1030 പേർ രോഗമുക്തി നേടി. നാല് മരണവും റിപ്പോർട്ട് ചെയ്തു. 12693 ആണ് ആക്ടീവ് കേസുകള്‍.119 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാജ്യത്ത് ഇതുവരെ 780894 പേർ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. 566168 പേർ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവരാണ്.


ഖത്തറില്‍ 600 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1217 പേർ രോഗമുക്തി നേടി. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. 18609 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 10130 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 199444 പേരാണ് രോഗമുക്തി നേടിയത്.


ഒമാനില്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 199344 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 181696 പേർ രോഗമുക്തിനേടി. 79 പേരെയാണ് ഏറ്റവുമൊടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 2083 മരണവും റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.