കൊച്ചി: കോവിഡ് ലോക്ക്ഡൗണില്‍ എറണാകുളം ജില്ലയില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
ജില്ലാ അതിര്‍ത്തികള്‍ പോലീസ് ബാരിക്കേഡുകള്‍ വെച്ച് അടക്കുകയും കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ജില്ലയിലേക്ക് ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചരിക്കുന്നത്. നഗരത്തിനകത്തും പരിശോധനകള്‍ കൃത്യമായ പരിശോധന നടത്തുന്നുണ്ട്. പൊതുവേ ജില്ലയിലെ ജനങ്ങള്‍ ലോക്ക്ഡൗണിനോട് സഹകരിക്കുന്ന സാഹചര്യമാണ് ആദ്യ ദിനത്തിലെ കാഴ്ച. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 പേര്‍ക്ക് കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തിട്ടുണ്ട്. ഗുരതരമായ സാഹചര്യത്തെ തുടര്‍ന്നാണ് ലോക്ക്ഡൗണില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ പോലീസ് കര്‍ശനമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.