കോവിഡ്​ ചികിത്സ: ​പണമിടപാടുകളില്‍ ഇളവുമായി ആദായനികുതി വകുപ്പ്

കോവിഡ്​ ചികിത്സ: ​പണമിടപാടുകളില്‍ ഇളവുമായി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പണമിടപാടുകളില്‍ ഇളവുമായി ആദായനികുതി വകുപ്പ്​. കോവിഡ്​ ചികിത്സക്കായി ആശുപത്രികള്‍ക്കും നഴ്​സിങ്​ ഹോമുകള്‍ക്കും രണ്ട്​ ലക്ഷത്തിന്​ മുകളില്‍ പണമായി സ്വീകരിക്കാമെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചു. 2017ല്‍ കള്ളപ്പണം തടയുന്നതിനാണ്​ ആദായ നികുതി വകുപ്പ്​ ഇത്തരമൊരു നിബന്ധന കൊണ്ടു വന്നത്​.

മെയ്​ 31 വരെയാണ്​ ഇളവ്​ അനുവദിച്ചിരിക്കുന്നത്​. ഇതുപ്രകാരം കോവിഡ്​ ചികിത്സക്കായി രണ്ട്​ ലക്ഷത്തിന്​ മുകളില്‍ പണമായി ​നല്‍കാം. ആശുപത്രികള്‍ പണം സ്വീകരിക്കുമ്പോൾ നല്‍കുന്നയാളിന്റേയും രോഗിയുടേയും ആധാര്‍ അല്ലെങ്കില്‍ പാന്‍കാര്‍ഡ്​ വിവരങ്ങള്‍ ശേഖരിക്കണമെന്നും ആദായ നികുതി വകുപ്പി​ന്റെ ഉത്തരവിലുണ്ട്​.

ഒരു ദിവസം രണ്ട്​ ലക്ഷത്തിന്​ മുകളില്‍ പണമായി വാങ്ങുന്നത്​ തടയുന്ന ആദായ നികുതി നിയമത്തിലെ 269എസ്​.ടി ചട്ടത്തില്‍ താല്‍ക്കാലികമായി ഭേദഗതി വരുത്തിയാണ്​ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.