ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്നും വാര്‍ദ്ധക്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഗ്രീന്‍ ടീയ്ക്ക് പ്രത്യേക കഴിവുണ്ടെന്ന് ആരോഗ്യവിദഗ്ദര്‍ തന്നെ സമ്മതിക്കുന്നു. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ശക്തമായ സംയുക്തങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മറ്റ് ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങളെപ്പോലെ, സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും.
60 സ്ത്രീകളില്‍ നടത്തിയ 12 ആഴ്ചത്തെ ഒരു പഠനത്തില്‍, ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് സൂര്യപ്രകാശമേല്‍ക്കുന്നതില്‍ നിന്ന് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുവപ്പ് 25% വരെ കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്രീന്‍ ടീ ചര്‍മ്മത്തിന്റെ ഈര്‍പ്പം മെച്ചപ്പെടുത്തുകയും പരുക്കന്‍ ഭാവം മാറ്റുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ചര്‍മ്മത്തിന് ഗ്രീന്‍ ടീ ഒരു മികച്ച ചോയിസാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.