ഹൈദരാബാദിനു പിന്നാലെ ഉത്തര്‍പ്രദേശിലും സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദിനു പിന്നാലെ ഉത്തര്‍പ്രദേശിലും സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇറ്റാവ: ഹൈദരാബാദിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ഇറ്റാവ സഫാരി പാര്‍ക്കിലും സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒമ്പതും വയസ് പ്രായമുള്ള ജെന്നിഫര്‍, ഗൗരി എന്നീ രണ്ട് ഏഷ്യന്‍ സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് യു.പിയിലും മൃഗങ്ങള്‍ക്കു രോഗം സ്ഥിരീകരിക്കുന്നത്.

ഏപ്രില്‍ 30-ന് 104 മുതല്‍ 105 ഡിഗ്രി വരെ ശരീര താപനില ഉയര്‍ന്ന നിലയില്‍ സിംഹങ്ങളെ കണ്ടെത്തുകയായിരുന്നുവെന്ന് ഇറ്റാവ ലയണ്‍ സഫാരി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് 14 സിംഹങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചുകൊടുത്തു. തുടര്‍ന്നു രണ്ടു പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഐസൊലേഷനില്‍ പ്രവേശിപ്പിച്ച സിംഹങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് സഫാരി ഡയറക്ടര്‍ കെ.കെ സിംഗ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.