ന്യൂഡല്‍ഹി: തന്റെ ഫെയ്‌സ്ബുക്ക് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കവി കെ. സച്ചിദാനന്ദന്‍. കേരളത്തില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചും രണ്ട് വീഡിയോകള്‍ പോസ്റ്റു ചെയ്തതിനെത്തുടര്‍ന്നാണ് വിലക്കെന്ന് സച്ചിദാനന്ദന്റെ ആരോപിച്ചു. 24 മണിക്കൂര്‍ സമയത്തേക്കു പോസ്റ്റ് ഇടുന്നതിനും കമന്റിടുന്നതിനും ലൈക്കടിക്കുന്നതിനുമാണ് വിലക്ക്. 30 ദിവസം ഫെയ്സ്ബുക്കില്‍ ലൈവായി പ്രത്യക്ഷപ്പെടരുതെന്നും നിര്‍ദേശമുണ്ട്.
വാട്സാപ്പില്‍ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താന്‍ പോസ്റ്റുചെയ്തതെന്നും വിലക്ക് സംബന്ധിച്ച് വെള്ളിയാഴ്ച രാത്രി ഫെയ്സ്ബുക്കില്‍നിന്ന് അറിയിപ്പു ലഭിച്ചതായും സച്ചിദാനന്ദന്‍ പറഞ്ഞു.
അമിത് ഷായെയും കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെയും കുറിച്ച് നര്‍മ്മം കലര്‍ന്ന വീഡിയോയും മോഡിയെക്കുറിച്ച് 'കണ്ടവരുണ്ടോ' എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും പോസ്റ്റു ചെയ്തപ്പോഴാണ് വിലക്കുണ്ടായത്. രണ്ടും തനിക്ക് വാട്‌സപ്പില്‍ അയച്ചു കിട്ടിയതാണ്. ഫലിതം നിറഞ്ഞ ഒരു കമന്റിന് ഏപ്രില്‍ 21-ന് തനിക്ക് താക്കീത് കിട്ടിയിരുന്നായും മുമ്പും പല കമന്റുകളും അപ്രത്യക്ഷമായിട്ടുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ആരെയും അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്തിട്ടില്ല. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ നിരീക്ഷിക്കപ്പെടുന്നതിന്റെ തെളിവാണ് ഈ വിലക്കെന്നും അദ്ദേഹം പ്രതികരിച്ചു. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്‌സ്ബുക് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.