ബിജെപി ഓഫീസ് ആശുപത്രിയാക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി ഓഫീസ് ആശുപത്രിയാക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഡല്‍ഹിയിലെ ബിജെപി ഓഫീസ് കോവിഡ് ആശുപത്രിയാക്കണമെന്ന് പാര്‍ട്ടിയുടെ രാജ്യസഭ എംപി സുബ്രഹ്മണ്യൻ സ്വാമി. ഡിഡിയു മാര്‍ഗിലെ എട്ട് നിലയുള്ള പാര്‍ട്ടി കെട്ടിടത്തിന്റെ ആറുനിലകള്‍ ആശുപത്രിയായി മാറ്റണമെന്നാണ് സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്.

അശോക റോഡ് സർക്കാർ ബംഗ്ലാവുകളിൽ ബിജെപിക്ക് ഇപ്പോഴും പഴയ ഓഫീസുകളുണ്ട്. കോവിഡ് പ്രതിരോധ ചുമതല നിതിന്‍ ഗഡ്ഗരിയെ ഏല്‍പ്പിക്കണമെന്ന് സ്വാമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോവിഡിന്റെ മൂന്നാംതരംഗം കൂടുതലും കുട്ടികളെയായിരിക്കും ബാധിക്കുകയെന്ന മുന്നറിയിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു സ്വാമിയുടെ നിര്‍ദേശം. ഈ യുദ്ധം നയിക്കാന്‍ സര്‍ക്കാര്‍ ഗഡ്കരിയെ ചുമതലപ്പെടുത്തണമെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.