തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിരോധ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് പടരുന്നു. രോഗ ബാധയെത്തുടര്‍ന്ന് 1280 പൊലീസുകാര്‍ നിലവില്‍ ചികിത്സയിലുള്ളത്. രണ്ട് വാക്‌സിനെടുത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതലായും പൊലീസുകാരില്‍ രോഗബാധ കണ്ടെത്തിയത്.
രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ പൊലീസുകാര്‍ക്ക് ഷിഫ്റ്റ് സംവിധാനത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചു. രോഗവ്യാപനം ഉണ്ടായതിനാല്‍ പല ഡ്യൂട്ടിയിലും മാറ്റം വരുത്തിയിട്ടുമുണ്ട്. പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവര്‍ സ്റ്റേഷനില്‍ വരേണ്ടന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. അവശ്യ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്രകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്കായി തൊഴിലുടമ ഇ-പാസിന് അപേക്ഷിക്കണം. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 3065 പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. ഇ-പാസിന് ഇതുവരെ ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ എണ്‍പത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.