ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,26,62,575 ആയി ഉയര്‍ന്നു. നിലവില്‍ 37,45,237 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ മാത്രം 3,754 പേര്‍ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ 2,46,116 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 3,53,818 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എണ്‍പത്തിയാറ് ലക്ഷം കടന്നു.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. പതിനേഴ് കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.18 - 44 പ്രായപരിധിയിലുള്ള 2,43,958 പേര്‍ ഞായറാഴ്ച ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 17 വരെനീട്ടി. ഇന്ന് മുതല്‍ തമിഴ്‌നാട് 14 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കര്‍ണാടകയിലും രാജസ്ഥാനിലും ഇന്ന് മുതല്‍ 24 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ മെട്രോ സര്‍വീസുകള്‍ നിര്‍ത്തലാക്കി. വിവാഹങ്ങളില്‍ 20 ല്‍ കൂടുതല്‍ പേരെ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.