ന്യൂഡല്‍ഹി: കോവിഡ് രണ്ടാംവരവില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ പാളിച്ചകളില്‍ ആര്‍എസ്എസിനും അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫിസില്‍ കോവിഡ് നേരിടുന്ന ടീമില്‍ മാറ്റം വരുത്തണമെന്നും സംഘടനയ്ക്ക് അഭിപ്രായമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സ്ഥിതിഗതികളെക്കുറിച്ചു യഥാര്‍ഥ വിവരം ലഭിക്കുന്നില്ലെന്നും കൃത്യമായ നടപടികളെടുക്കുന്നതില്‍ ഇതു തടസ്സമാകുമെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളെ തയാറെടുപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനു പാളിച്ച പറ്റി. ഇതു ജനങ്ങളില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ടെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിതിന്‍ ഗഡ്കരിയെ പോലെ കഴിവുറ്റ ആള്‍ക്കാരെ ഏല്‍പിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും നടപടികള്‍ വേണമെന്നും പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ടെന്ന് ബിജെപി നേതാക്കളും സമ്മതിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.