തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കനത്ത തോല്‍വി വാങ്ങിയതിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്ന പിഷാരടിക്ക് പിന്തുണയുമായി പി.സി വിഷ്ണുനാഥ്. സിപിഎം പ്രവര്‍ത്തകരുടെ സൈബര്‍ അക്രമണത്തിന് പിഷാരടി വിധേയനാവുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. പിഷാരടിയെ പോലെയുള്ളവരെ ചേര്‍ത്തുപിടിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അത് ഞങ്ങള്‍ ചെയ്തിരിക്കുമെന്നും വിഷ്ണുനാഥ് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി.സി വിഷ്ണുനാഥിന്റെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് നടന്‍ രമേശ് പിഷാരടി കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുകയും ചെയ്തത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ നിരവധി ട്രോളുകളും സൈബര്‍ അക്രമങ്ങളുമാണ് പിഷാരടിയ്ക്ക് നേരിടേണ്ടി വന്നത്. ഈ അവസരത്തിലാണ് പിഷാരടിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പി.സി വിഷ്ണുനാഥിന്റെ പോസ്റ്റ്. വിഷ്ണുനാഥിന് പുറമേ ഷാഫി പറമ്പിലും ഹൈബി ഈഡനുമടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളും പിഷാരടിക്ക് പിന്തുണയുമായി എത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.