കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളുടെ നിരക്ക് തീരുമാനിച്ചെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളുടെ നിരക്ക് തീരുമാനിച്ചെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന നിരക്കിന്റെ കാര്യത്തില്‍ തീരുമാനം. ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയായിരിക്കും ഉത്തരവിറങ്ങുക. ജനറല്‍ വാര്‍ഡിന് പ്രതിദിനം പരമാവധി 2645 രൂപ ഈടാക്കാം.

കൂടാതെ പിപിഇ കിറ്റുകള്‍ വിപണി വിലയ്ക്കു നല്‍കണം. ഓക്സീമീറ്ററുകള്‍ പോലുള്ള അവശ്യ ഉകരണങ്ങള്‍ക്കും അധിക നിരക്ക് ഈടാക്കരുത്. ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഡിഎംഒയെ അറിയിക്കാം. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് അധിക തുകയുെട പത്തിരട്ടി പിഴ ചുമത്തുമെന്നും ഉത്തരവില്‍ പറയുന്നു.

ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോരിറ്റിയെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് അഭിന്ദനാര്‍ഹമാണെന്ന് കോടതി പ്രതികരിച്ചു. ഇതു സംബന്ധിച്ച കോടതിയുടെ നിലപാട് വൈകാതെ പുറത്തുവരും. സ്വകാര്യ ആശുപത്രികളുടെ നിരക്ക് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയാണ് കോടതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.