ഇടതിൽ കാലുറപ്പിച്ച് ജോസ് കെ മാണി വിഭാഗം ; പ്രഖ്യാപനം ഇന്ന്

ഇടതിൽ കാലുറപ്പിച്ച് ജോസ് കെ മാണി വിഭാഗം ; പ്രഖ്യാപനം ഇന്ന്

കോട്ടയം: ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനത്തിൽ ഉറച്ച് ജോസ് കെ. മാണി വിഭാഗം. ഇന്ന് രാവിലെ 11ന് ജോസ് കെ മാണി വിളിച്ച വാർത്താസമ്മേളനത്തിൽ വെച്ച് പ്രഖ്യാപനം ഉണ്ടാകും. ഇപ്പോഴുള്ള രാജ്യസഭാ എം പി സ്ഥാനം ജോസ് കെ.മാണി രാജിവെക്കുന്നതും ആലോചനയിലുണ്ടെന്നാണ് വിവരം.

ജനപ്രതിനിധികളായ തോമസ് ചാഴികാടൻ, റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് എന്നിവരുമായി ആലോചിച്ചശേഷമാണ് ജോസ് കെ.മാണി പ്രഖ്യാപനത്തിന് തയാറെടുക്കുന്നത്. റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചതിനാൽ മുതിർന്ന നേതാക്കളുടെ കൂടിക്കാഴ്ച വൈകിയതാണ് രാഷ്ട്രീയ തീരുമാനം വൈകാൻ കാരണം.

ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി വിഭാഗം നേതാക്കൾ എൽഡിഎഫ് കൺവീനറുമായി ഇതിനകം പലവട്ടം ചർച്ച നടത്തിയിരുന്നു.സീറ്റ് വിഭജനം മുന്നണി തീരുമാനിക്കുന്ന വിഷയമാണെന്ന നിലപാടാകും ഇന്ന് സ്വീകരിക്കുക. അതേസമയം പാലാ സീറ്റ് വിട്ടുകൊടുക്കാൻ ജോസ് കെ മാണി തയ്യാറാകില്ല. 20സീറ്റ് ആവശ്യപ്പെട്ട ജോസ് വിഭാഗത്തിന് 12സീറ്റെങ്കിലും ഇടത് മുന്നണി നൽകും എന്നാണ് രാഷ്ട്രീയ നിരീക്ഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.