'സെന്‍ട്രല്‍ വിസ്ത 62 കോടി വാക്‌സീന്‍ ഡോസിന് തുല്യം'; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

'സെന്‍ട്രല്‍ വിസ്ത 62 കോടി വാക്‌സീന്‍ ഡോസിന് തുല്യം'; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 62 കോടി വാക്‌സീന്‍ ഡോസ് വാങ്ങുന്നതിനും ആരോഗ്യ സംവിധാനം നവീകരിക്കുന്നതിനും ഇത് ഉപയോഗിക്കാമായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി) യോഗത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ട്വീറ്റ് ചെയ്ത പ്രിയങ്ക, 20,000 കോടി രൂപ 62 കോടി വാക്‌സീന്‍ ഡോസിനും 22 കോടി റെംഡിസിവറിനും 3 കോടി 10 ലീറ്റര്‍ ഓക്‌സിജന്‍ സിലിണ്ടറിനും 12,000 കിടക്കകളുള്ള 13 എയിംസിനും തുല്യമാണെന്നും പരിഹസിച്ചു.

കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത ട്വീറ്റിലും പ്രിയങ്ക കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഓക്‌സിജന്‍, വാക്‌സീന്‍, ആശുപത്രി കിടക്കകള്‍, മരുന്ന് എന്നിവയുടെ അഭാവത്തില്‍ രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സമയത്ത് കോടിക്കണക്കിനു രൂപ ചെലവിട്ടു പ്രധാനമന്ത്രിക്കായി പുതിയ വീട് പണിയുന്നതിനു പകരം എല്ലാ വിഭവങ്ങളും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വിന്യസിച്ചാല്‍ നന്നായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.