ഈദ് അവധി: വീസാ സേവനങ്ങൾക്ക് സ്മാർട്ട്‌ ചാനലുകൾ ഉപയോഗപ്പെടുത്തുക

ഈദ് അവധി: വീസാ സേവനങ്ങൾക്ക് സ്മാർട്ട്‌ ചാനലുകൾ ഉപയോഗപ്പെടുത്തുക

ദുബായ്: ഈദുൽ ഫിത്തർ അവധിനാളുകളിൽ വീസാ സേവനങ്ങൾക്ക്- ജിഡിആർഎഫ്എ ദുബായുടെ സ്മാർട്ട്‌
ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു . വെബ്‌സൈറ്റ്, വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ അവധിദിനങ്ങൾക്കിടയിലും സേവനങ്ങൾക്കായി അപേക്ഷിക്കാവുന്നതാണ്.

നിലവിൽ വകുപ്പിന്റെ ഒട്ടുമിക്ക എല്ലാം വീസാ സേവനങ്ങളും സ്മാർട്ട്‌ ചാനലിൽ ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അവധിക്കാലത്ത് വീസാ അപേക്ഷ കേന്ദ്രങ്ങളായ ആമർ സെന്ററുകൾ അടച്ചിടുമെന്ന് വകുപ്പിലെ ആമർ ഹാപ്പിനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ- മേജർ സാലിം ബിൻ അലി അറിയിച്ചു.

ജി.ഡി.ആർ.എഫ്.എ പ്രധാന ഓഫീസ്,കസ്റ്റമർ സർവീസ് സെന്ററുകൾ ആമർ കേന്ദ്രങ്ങൾ,എന്നിവ അടക്കം റമദാൻ 29 ചൊവ്വാഴ്ച 11 മുതൽ അടുത്ത ശനിയാഴ്ച വരെ അവധിയായിരിക്കും.എന്നാൽ വെബ്സൈറ്റ് പോലുള്ള ഇലക്ട്രോണിക് ചാനലുകൾ വഴി ഇടപാടുകൾ സ്വീകരിക്കുന്നത് ഈ കാലയളവിൽ തുടരുമെന്ന് മേജർ സാലിം ബിൻ അലി വ്യക്തമാക്കി.അടുത്ത ഞായറാഴ്ച മുതലാണ് ഓഫിസുകൾ പൂർണതോതിൽ പ്രവർത്തിക്കുക.ഈദിന്റെ അവധി ദിനങ്ങളിൽ ഇടപാടുകൾ പൂർത്തിയാക്കാൻ വിദൂര ജോലി സംവിധാനത്തിൽ വകുപ്പിൽ ഒരു പ്രത്യേക ടീം തന്നെ പ്രവർത്തിക്കും. അടിയന്തിര സേവനങ്ങൾക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മുന്നിലെ ജിഡിആർഎഫ്എ ഓഫീസ് അവധി ദിവസങ്ങളിലുടനീളം 24/7 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

ജിഡിആർഎഫ്എ ദുബായ് ടോൾ ഫ്രീ നമ്പറായ 8005111 വിളിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്. അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ വഴി എപ്പോഴും വകുപ്പുമായി ആശയവിനിമയം നടത്താൻ കഴിയും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.