നിര്‍മാതാവ് കെ എസ് ആര്‍ മൂര്‍ത്തി അന്തരിച്ചു

നിര്‍മാതാവ് കെ എസ് ആര്‍ മൂര്‍ത്തി അന്തരിച്ചു

കോയമ്പത്തൂർ: ആദ്യകാല നിർമ്മാതാവും പ്രശസ്ത സംവിധായകൻ കെ.എസ് സേതുമാധവന്റെ സഹോദരനുമായ കെ.എസ്.ആർ മൂർത്തി (കെ.എസ് രാമമൂർത്തി - 87)അന്തരിച്ചു. കോയമ്പത്തൂർ പോത്തന്നൂർ കതിരവൻ നഗറിലെ വസതിയിൽ ആയിരുന്നു അന്ത്യം. പാലക്കാട് മഞ്ഞക്കുളം സ്വദേശിയായ അദ്ദേഹം 20 വർഷമായി പോത്തന്നൂരിലായിരുന്നു താമസം. കമൽഹാസന്റെ ആദ്യ മലയാള ചിത്രമായ ‘കന്യാകുമാരി’ ഉൾപ്പെടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചു.

ചിത്രാഞ്ജലി ഫിലിംസ്, ചിത്രകലാ കേന്ദ്രം, ഗജേന്ദ്ര ഫിലിംസ് എന്നിവയുടെ ബാനറിൽ മൂർത്തി നിർമിച്ച പല സിനിമകൾക്കും കേന്ദ്ര, കേരള, സർക്കാരുകളുടേതടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചു. സത്യൻ നായകനായ ‘ഒരു പെണ്ണിന്റെ കഥ’, ‘ഇൻക്വിലാബ് സിന്ദാബാദ്’, പ്രേംനസീറിന്റെ ‘പണിതീരാത്ത വീട്’, ‘അഴകുള്ള സെലീന’, ‘മയിലാടുംകുന്ന്’, തമിഴിൽ എംജിആറിന്റെ ‘നാളൈ നമതെ’, സത്യരാജിന്റെ ‘ഏണിപ്പടികൾ’ എന്നിവയുടെ നിർമാതാവാണ്. 1934 നവംബർ 13ന് പാലക്കാട്ടു ജനിച്ച മൂർത്തി 2000ലാണ് പോത്തനൂരിൽ താമസം തുടങ്ങിയത്.

മകൾ: കെ.ആർ.വിജയലക്ഷ്മി. മരുമകൻ: സി.ആർ.മനോജ് (നാഗർകോവിൽ മർക്കന്റൈൽ ബാങ്ക് മാനേജർ). പരേതയായ കെ.എസ്.ലീലാവതി, കെ.എസ്.സുലോചന, കെ.എസ്.രാധ എന്നിവർ മറ്റു സഹോദരങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.