സ്വന്തം മണ്ഡലത്തില്‍ ഓക്‌സിജന്‍ പ്ലാന്റിനായി ധനശേഖരണം നടത്തിയ ജിഗ്നേഷ് മേവാനിയുടെ അക്കൗണ്ട് മരവിപ്പിച്ചു

സ്വന്തം മണ്ഡലത്തില്‍ ഓക്‌സിജന്‍ പ്ലാന്റിനായി ധനശേഖരണം നടത്തിയ ജിഗ്നേഷ് മേവാനിയുടെ അക്കൗണ്ട് മരവിപ്പിച്ചു

അഹമ്മദാബാദ്: സ്വന്തം മണ്ഡലത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ധനശേഖരണം നടത്തിയ ദളിത് നേതാവും വഡ്ഗാം എം.എല്‍.എ.യുമായ ജിഗ്‌നേഷ് മേവാനിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ധനശേഖരണം നടത്തിയ ട്രസ്റ്റിന്റെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചാരിറ്റി കമ്മിഷണറുടെ നടപടി.

ഓക്‌സിജന്‍ സൗകര്യമുള്ള ആശുപത്രികള്‍ ആവശ്യത്തിനില്ലെന്നും വെന്റിലേറ്റര്‍ സൗകര്യമുള്ളവ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലില്ലെന്നും മേവാനി പരാതിപ്പെട്ടിരുന്നു. അധികൃതര്‍ക്കു മുന്നില്‍ ധര്‍ണയിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് കളക്ടര്‍ ഇടപെട്ട് ഏതാനും ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ ലഭ്യമാക്കിയത്. എം.എല്‍.എ. ഫണ്ട് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനുള്ള അനുമതിക്കായി മേവാനി ഹൈക്കോടതിയെയും സമീപിച്ചു. പിന്നീട് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 'വി ദ പീപ്പിള്‍ ട്രസ്റ്റ്' എന്ന സംഘടനയുടെ നേതൃത്വത്തില്‍ ധനസമാഹരണം തുടങ്ങുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ വിലക്കുവീന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.