കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ ഈ കാലത്ത് ജീവനക്കാരെ സ്ഥലം മാറ്റുകയോ പിരിച്ചുവിടുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടെ സ്വകാര്യ സ്കൂളിൽ നിന്ന് രണ്ട് അധ്യാപികമാരെ സ്ഥലം മാറ്റിയ വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ നടപടി.
കോഴിക്കോട് വടകര അമൃത വിദ്യാലയത്തിൽ നിന്ന് രണ്ട് അധ്യാപികമാരേയാണ് സ്കൂൾ മാനേജ്മെന്‍റ് കൊല്ലത്തേക്കും തമിഴ്നാട്ടിലേക്കും സ്ഥലം മാറ്റിയത്. സ്കൂളിൽ കുട്ടികളില്ലെന്ന പേരിൽ മാനേജ്മെന്റ് സ്വീകരിച്ച നടപടിയുടെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റലും പിരിച്ചുവിടലും പാടില്ലെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയത്.
അമൃതാ സ്കൂൾ മാനേജ്മെന്റിനെതിരെ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ തീരുമാനമെടുത്ത സാഹചര്യത്തിലും അധ്യാപകരെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് വിലയിരുത്തിയാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.