രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,29,942 പുതിയ കോവിഡ് കേസുകള്‍; മരണസംഖ്യ 3879

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍  റിപ്പോര്‍ട്ട് ചെയ്തത് 3,29,942 പുതിയ കോവിഡ് കേസുകള്‍; മരണസംഖ്യ  3879

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്​. ​ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് കോവിഡ്​ സ്ഥിരീകരിച്ചത്​. 3,56,082 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 3,876 മരണവും റിപ്പോര്‍ട്ട്​ ചെയ്​തു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 2,29,92,517 ആയി ഉയര്‍ന്നു. 1,90,27,304 പേര്‍ക്കാണ് രോഗമുക്​തിയുണ്ടായത്​. 37,15,221 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. ആകെ മരണം 2,49,992 ആയി ഉയര്‍ന്നു. രാജ്യത്ത്​ ഇതുവരെ 17,27,10,066 പേര്‍ക്ക്​ വാക്​സിന്‍ നല്‍കിയിട്ടുണ്ട്​. ആരോഗ്യമന്ത്രാലയമാണ്​ പുതിയ കണക്കുകള്‍ പുറത്ത്​ വിട്ടത്​.
82.39 ശതമാനമാണ്​ ഇന്ത്യയിലെ രോഗമുക്തി നിരക്ക്​. 1.09 ശതമാനമാണ്​ മരണനിരക്ക്​. ലോകത്ത്​ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കോവിഡ്​ കേസുകളില്‍ 53 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 37,236 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 549 പേര്‍ മരിച്ചു. ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടത് 61,607 പേര്‍.

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 51,38,973. ആകെ രോഗ മുക്തരുടെ എണ്ണം 44,69,425. ആകെ മരണം 76,398. നിലവില്‍ 5,90,818 പേരാണ് ചികിത്സയിലുള്ളത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷത്തില്‍ നിന്ന് താഴേക്ക് എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.