അക്രമത്തിന്റെ പേരില്‍ ബംഗാളിലെ 77 ബിജെപി എംഎല്‍എമാര്‍ക്കും സുരക്ഷയൊരുക്കാന്‍ കേന്ദ്ര തീരുമാനം

അക്രമത്തിന്റെ പേരില്‍ ബംഗാളിലെ 77 ബിജെപി എംഎല്‍എമാര്‍ക്കും സുരക്ഷയൊരുക്കാന്‍ കേന്ദ്ര തീരുമാനം

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ബംഗാളില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിയുടെ 77 എംഎല്‍എമാര്‍ക്കും പ്രത്യേക സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബംഗാളിലെ ബിജെപി എംഎല്‍എമാര്‍ക്ക് സിഐഎസ്എഫിന്റെയും സിആര്‍പിഎഫിന്റെയും സായുധ കമാന്‍ഡോകള്‍ സുരക്ഷ നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബംഗാളിലെ അക്രമസംഭവങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല വസ്തുതാന്വേഷണ സംഘത്തെ ബംഗാളിലേക്ക് അയച്ചിരുന്നു. ഈ സംഘത്തിന്റെയും കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെയും റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് നടപടി.

പ്രതിപക്ഷ നേതാവും ബിജെപി എംഎല്‍എയുമായ സുവേന്ദു അധികാരിയ്ക്ക് നിലവില്‍ സിആര്‍പിഎഫിന്റെ ഇസെഡ് കാറ്റഗറി സുരക്ഷയാണ് ഉള്ളത്. കേന്ദ്ര സുരക്ഷയില്‍ കഴിയുന്നവരോ, വൈ' കാറ്റഗറിയിലുള്ളവരോ ആയ എംഎല്‍എമാര്‍ക്കു പുറമേയുള്ള 61 പേരെ ഏറ്റവും കുറഞ്ഞ 'എക്സ്' വിഭാഗത്തിലായിരിക്കും ഉള്‍പ്പെടുത്തുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.