ന്യൂഡല്‍ഹി: ഗംഗ,യമുന നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നദികളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍ എന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
'നദികളില്‍ എണ്ണമറ്റാത്ത മൃതദേഹങ്ങള്‍ ഒഴുകിനടക്കുകയാണ്. ആശുപത്രികളില്‍ വരി നീളുകയാണ്. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുത്തു! സെന്‍ട്രല്‍ വിസ്ത ഒഴികെ മറ്റൊന്നും കാണാന്‍ അനുവദിക്കാത്ത നിങ്ങളുടെ ആ പിങ്ക് കണ്ണടകള്‍ നീക്കം ചെയ്യുക പ്രധാനമന്ത്രീ...' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 
ഇന്നലെയാണ് ബിഹാറിലെ യുപി അതിര്‍ത്തിയോട് ചേര്‍ന്ന ബക്‌സറില്‍ നിരവധി മൃതദേഹങ്ങള്‍ ഗംഗയിലൂടെ ഒഴുകിയെത്തിയത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യുപി ഭാഗത്തുനിന്നും ഒഴുക്കിവിട്ടതാണെന്നാണ് അധകൃതര്‍ സംശയിക്കുന്നത്. 
കോവിഡ് പ്രതിസന്ധിക്കിടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ നേരത്തെയും രംഗത്തുവന്നിരുന്നു. രാജ്യത്തിനു വേണ്ടത് ശ്വസിക്കാനുള്ള ഓക്‌സിജനാണെന്നും പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള വസതിയല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. സെന്‍ട്രല്‍ വിസ്താ പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണെന്നും അദ്ദേഹം വിമര്‍ശിനമുന്നയിച്ചിരുന്നു
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.