ദേവപ്രയാഗ്: ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ മേഘവിസ്‌ഫോടനത്തില്‍ വന്‍ നാശനഷ്ടം. റോഡുകളും നിരവധി കെട്ടിടങ്ങളും ഒലിച്ചുപോയി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഇതുവരെ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം.
സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരുന്നതിനാല്‍ ആളുകള്‍ പൊതുനിരത്തില്‍ ഇല്ലാതിരുന്നതും കടകള്‍ അടച്ചിരുന്നതിനാലും വലിയ ദുരന്തം ഒഴിവായി. പന്ത്രണ്ടോളം കടകളാണ് ഒലിച്ചുപോയത്. സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്ഥലത്ത്് എത്തിയതായി ഉത്തരാഖണ്ഡ് പോലീസ് മേധാവി അശോക് കുമാറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.