ജർമനിയിൽ ബി എസ് സി നേഴ്‌സുമാർക്ക് തൊഴിലവസരം

ജർമനിയിൽ ബി എസ് സി നേഴ്‌സുമാർക്ക് തൊഴിലവസരം

കണ്ണൂർ : തലശ്ശേരി അതിരൂപതയുടെയും ജർമനിയിലെ റോട്ടൺബുർഗ്- സ്റ്റുട്ഗാർട്ട് രൂപതയുടെയും സഹകരണത്തോടെ BSc നേഴ്സുമാർക്ക് ജർമനിയിൽ നേഴ്സിംഗ് ജോലിക്ക് അവസരമൊരുക്കുന്നു. BSc നേഴ്സിംഗിന് 70% ലധികം മാർക്ക് ലഭിച്ച തലശ്ശേരി അതിരൂപതാംഗങ്ങൾക്കാണ് മുൻഗണന. രണ്ടുവർഷം പ്രവർത്തി പരിചയം അനിവാര്യമാണ്. അപേക്ഷകരിൽ നിന്ന് ഇന്റർവ്യൂവിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് ഒരു ബാച്ചിൽ അഡ്മിഷൻ ഉള്ളത്. ജൂൺ മാസത്തിൽ ഇന്റർവ്യൂന് വരുമ്പോൾ വികാരിയച്ചന്റെ ശുപാർശകത്തും ബയോഡാറ്റയും സർട്ടഫിക്കറ്റുകളുടെ പകർപ്പും കൊണ്ടുവരണം. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷം നീളുന്ന ഭാഷ പരിശീലനം ജൂലൈയിൽ ആരംഭിക്കുന്നു. താത്പര്യമുള്ളവർ 2021 മെയ് 31നു മുൻപായി വികാരി ജനറാളച്ചനെയോ പ്രൊക്കുറേറ്റച്ചനെയോ  താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം.

മോൺ. അലക്സ് താരാമംഗലം.
+91 94958  51244
ഫാ. ആന്റെണി പരതേപതിക്കൽ
+91 94472  89196


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.