ന്യുഡല്‍ഹി: കോവിഡ് ബാധിതയായ ഗര്‍ഭിണിയുടെ ജീവന്‍ രക്ഷിച്ചത് പൊലീസുകാരന്‍. യുവതിക്കായി പ്ലാസ്മ ദാനം ചെയ്യാന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തന്നെ മുന്നോട്ടുവരികയായിരുന്നു. ഗര്‍ഭിണിക്ക് അടിയന്തിരമായി പ്ലാസ്മ ആവശ്യമാണെന്ന് ഡല്‍ഹി പോലീസിന്റെ ജീവന്‍ രക്ഷക് ടീമിലേക്കാണ് ഫോണ്‍ സന്ദേശം വന്നത്. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് ജില്ലയിലെ റൂപ്പ് നഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ആകാശ് പ്ലാസ്മ ദാനം ചെയ്യാന്‍ മുന്നോട്ടുവരികയായിരുന്നു.
വസന്ത് കുഞ്ചിലെ ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 27 വയസുള്ള യുവതിയുടെ ചികിത്സയ്ക്കായിരുന്നു പ്ലാസ്മ. യുവതി 21 ആഴ്ച ഗര്‍ഭിണിയായിരുന്നു. അതിനിടിയിലാണ് കോവിഡ് ബാധിതയായത്. 'ഒ' പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പ് ആയിരുന്നു യുവതിയുടേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.