കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ദയനീയ തോല്‍വിക്ക് കാരണം കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമാണെന്ന കടുത്ത വിമര്‍ശനങ്ങളുമായി പാര്‍ട്ടിയുടെ വിവിധ ജില്ലാ നേതൃ യോഗങ്ങള്‍.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ഓണ്‍ലൈന്‍ നേതൃയോഗത്തില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം കടുത്തതോടെ വി.മുരളീധരന്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ലെങ്കിലും എല്ലാ യോഗങ്ങളിലും രണ്ട് നേതാക്കള്‍ക്കെതിരേയും അതി ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
കേന്ദ്രമന്ത്രിയെ കൊണ്ട് സംസ്ഥാനത്തെ ബി.ജെ.പിക്ക് ഒരു ഗുണവുമില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള വിമര്‍ശനം. സംസ്ഥാന അധ്യക്ഷനെ മാറ്റുകയല്ലാതെ മറ്റ് വഴിയില്ലെന്നും സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് പരാജയത്തിന്റെ ആഴം കൂട്ടിയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
പരാജയത്തില്‍ തനിക്ക് വ്യക്തമായ കാര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും നേരത്തെ കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. അതുകൊണ്ടു തന്നെ മുന്‍ കാലങ്ങളിലെല്ലാമുണ്ടായത് പോലെ അപ്രതീക്ഷിതമായി പുതിയ അധ്യക്ഷന്‍ എത്തുക തന്നെ ചെയ്യുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.